വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഹൃദയം സിനിമയുടെ ടീസർ മുതൽ ഓരോ വാർത്തയും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിലെ ദർശന എന്ന ഗാനം വൻതരംഗമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സൃഷ്ടിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തെ കുറിച്ചുള്ള വാർത്തയാണ് ആരാധകർ ചർച്ചയാക്കുന്നത്.
അരികെ നിന്ന എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ തിങ്കളാഴ്ച റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനീതി ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകിയിരിക്കുന്ന ഗാനം ജോബ് കുര്യൻ ആണ് പാടിയിരിക്കുന്നത്. അരുൺ എളാട്ടിന്റേതാണ് വരികൾ.
ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മെരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം.
കോ പ്രൊഡ്യൂസര്‍- നോബിള്‍ ബാബു തോമസ്സ്, പ്രൊഡ്ക്ഷന്‍ കണ്ട്രോളര്-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രഹാം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |