കൊച്ചി: ബംഗളൂരു ആസ്ഥാനമായ 'ബൗൺസ് " എന്ന ഇ-വാഹന സ്‌റ്റാർട്ടപ്പ് ആദ്യമായി വിപണിയിലിറക്കിയ ഇലക്‌ട്രിക് സ്കൂട്ടറാണ് ഇൻഫിനിറ്റി ഇ1. 'ബാറ്ററി ആസ് എ സർവീസ് " ഓപ്‌ഷനാണ് ഇൻഫിനിറ്റി ഇ1ന്റെ പ്രത്യേകത. അതായത്, ഉപഭോക്താക്കൾക്ക് ഈ സ്കൂട്ടർ ബാറ്ററിയോടെയോ ബാറ്ററി ഇല്ലാതെയോ വാങ്ങാം.
ബാറ്ററി ഇല്ലാതെ വാങ്ങുന്നവർക്ക് സ്വാപ്പിംഗ് ഓപ്‌ഷൻ പ്രയോജനപ്പെടുത്താം. അതായത്, ബാറ്ററി ചാർജ് തീരുമ്പോൾ മറ്റൊന്ന് പാട്ടത്തിനെടുക്കാം. ഇതിന് സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് 850 രൂപ മുതൽ 1250 രൂപവരെയാണ്. പുറമേ ഓരോ സ്വാപ്പിംഗിനും 35 രൂപ വീതവും നൽകണം.
ബാറ്ററിയോട് കൂടി ഇൻഫിനിറ്റി ഇ1 വാങ്ങാൻ വില 68,999 രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില. ബാറ്ററിയില്ലാതെ വില 45,099 രൂപ. പുറമേ ഫെയിം-2 സബ്സിഡിയും ലഭ്യമാണ്. 499 രൂപ നൽകി ഇപ്പോൾ ഇൻഫിനിറ്റി ഇ1 ബുക്ക് ചെയ്യാം.