ചേർത്തല: സി.പി.എം ചേർത്തല ഏരിയാ സമ്മേളനത്തിന് മുന്നോടിയായി 7ന് ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ സെമിനാർ നടക്കും. രാവിലെ 10ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ. പ്രസാദ് അദ്ധ്യക്ഷനാകും. ഏരിയാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 7ന് ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നടക്കും. രാവിലെ 9.30ന് ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 22 മുതൽ 24 വരെയാണ് സമ്മേളനം.