ചേർത്തല: സർവീസിലിരിക്കെ അപകടത്തിൽ മരിച്ച പേരാമംഗലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ചേർത്തല നഗരസഭ 12-ാം വാർഡിൽ കുന്നേൽ കെ.പി. വിനോദിന്റെ കുടുംബത്തിന് സഹായധനം കൈമാറി. കേരള പൊലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ അപകട ഇൻഷ്വറൻസ് തുകയായ 20 ലക്ഷം രൂപ മന്ത്റി പി. പ്രസാദാണ് കൈമാറിയത്.
ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, സംഘം ഡയറക്ടർ പി.എൻ. ഇന്ദു, പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി പ്രസിഡന്റ് സി.വി. മധു, സെക്രട്ടറി കെ.സി. ഗിരീഷ്, സംസ്ഥാന എക്‌സി. അംഗങ്ങളായ സി.വി. മധുസൂദനൻ, കെ.സി. സുനിൽ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തൃശൂർ റൂറൽ സെക്രട്ടറി കെ.പി. രാജു, പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനുമോഹൻ, കെ.ഐ. മാർട്ടിൻ, കെ.എ. അൻസിൽ എന്നിവർ പങ്കെടുത്തു.