നടി ഖുശ്ബുവിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശരീരഭാരം കുറയ്ക്കുന്നതിന് മുൻപും അതിനു ശേഷവുമുള്ള രണ്ട് ചിത്രങ്ങളാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരുപത് കിലോയാണ് താരം കുറച്ചത്. മുൻപൊരിക്കലും തന്റെ ശരീരം ഇത്രയും ഫിറ്റായിരുന്നിട്ടില്ലെന്നും താരം പുറയുന്നു. ശരീരഭാരം കുറച്ചപ്പോൾ എന്തെങ്കിലും അസുഖം ഉണ്ടോയെന്ന് ചോദിച്ചവർക്കുള്ള ഉത്തരവും നടി നൽകിയിട്ടുണ്ട്.
' അവിടെ നിന്ന് ഇവിടം വരെ! ഇരുപത് കിലോ കുറച്ചു. നിങ്ങളും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ആരോഗ്യമാണ് നമ്മുടെ സമ്പത്ത്. എനിക്ക് എന്തെങ്കിലും അസുഖമുണ്ടോയെന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ കരുതലിന് നന്ദി. എന്റെ ശരീരം മുൻപൊരിക്കലും ഇത്രയും ഫിറ്റായിരുന്നിട്ടില്ല. തടി കുറച്ച് ഫിറ്റാകാൻ നിങ്ങളിൽ പത്ത് പേർക്കെങ്കിലും പ്രചോദനമാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് എന്റെ വിജയം.'- എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
From there to here. 20kgs lighter, I m at my healthiest best. Look after urself,remember, health is wealth. N those who ask if I am sick, thanks for ur concern. I never been so fit ever before. If I inspire even 10 of u out here to lose weight n get fit,I know I have succeeded ❤️ pic.twitter.com/tbho2TRBxE
— KhushbuSundar (@khushsundar) December 5, 2021
തടി കുറച്ചതിന്റെ സീക്രട്ട് ചോദിച്ചവർക്കും താരം മറുപടി നൽകി. കഠിനാദ്ധ്വാനം, ഡയറ്റ്, വർക്കൗട്ട് തുടങ്ങിയ മൂന്ന് കാരണങ്ങളാണ് തടി കുറഞ്ഞതിന് പിന്നിലെന്നും നടി വെളിപ്പെടുത്തി.
Hard work.. diet combined with work outs dear. You have to forego what you like. 🥰
— KhushbuSundar (@khushsundar) December 5, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |