സുൽത്താൻ ബത്തേരി: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പൊൺകുട്ടിയെ പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവിനെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കര പാടിയേരി സ്രാമ്പിക്കൽ ഫൈസൽ (20)ആണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. തുടർന്ന് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കുകയുമായിരുന്നു. നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി രണ്ട് വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച് 15പവനോളം സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ ഇൻസ്പെക്ടർ പി.കെ.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഫൈസലിനെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |