മലയിൻകീഴ് : ഇൻഡോ-അറബ് ഫ്രണ്ട് ഷിപ്പ് സെന്റർ ചെന്നൈ അക്കോർഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.ജെ.സന്ദീപ് ആനന്ദിന് സെക്രട്ടറി കലാപ്രേമി ബഷീർ ബാബുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സ്വീകരണം നൽകി.കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പ്രവാസികൾക്ക് തൊഴിൽ ലഭിക്കുന്ന പുതിയ സംരംഭങ്ങൾ സ്ഥാപിക്കുമെന്ന് മാനേജിxid ഡയറക്ടർ സ്വീകരണത്തിന് നന്ദി പറയവേ അറിയിച്ചു. 47000 കോടി രൂപ ആസ്തിയുള്ള അക്കോർഡ് ഗ്രൂപ്പ് വിവിധ മേഖലകളിൽ പുതിയ സംരംഭങ്ങൾക്ക് രൂപം നൽകും.കേരളത്തിലും ഒമാനിലും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ,വ്യവസായ വകുപ്പ് മന്ത്രി തുടങ്ങിയവരുമായി കേരളത്തിലെത്തി ചർച്ച നടത്തുമെന്നും സന്ദീപ് ആനന്ദ് പറഞ്ഞു.കൃപ ചാരിറ്റീസ് പ്രസിഡന്റ് എ.എം.ഹാജി അദ്ധ്യക്ഷത വഹിച്ചു.തമിഴ്നാട് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് എം.എ. സലിം,ബദറുദ്ധീൻ മൗലവി,അൻസാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |