തൃക്കാക്കര: അനധികൃതമായി കേരളത്തിൽ സർവീസ് നടത്തിയ ഛത്തീസ്ഗഡ് രജിസ്ട്രേഷനിലുള്ള ആംബുലൻസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഭരത്ചന്ദ്രൻ, കെ.എം. രാജേഷ്, നജീബ് എന്നിവരുടെ നേതൃത്വത്തിൽ കാക്കനാട് സീ പോർട്ട് - എയർ പോർട്ട് റോഡിൽ വ്യവസായ മേഖലക്ക് മുന്നിൽ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. 3600 രൂപ പിഴ ഈടാക്കി. എറണാകുളം സ്വദേശിയുടേതാണ് വാഹനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ആംബുലൻസുകൾ ആവശ്യം കഴിഞ്ഞാൽ തിരിച്ചുപോകണമെന്നാണ് ചട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |