മാവേലിക്കര: കവി കുറത്തിയാടൻ പ്രദീപിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. അറുപത് വരികളിൽ കവിയാത്തതും മറ്റെങ്ങും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ മൗലിക കൃതികളാണ് പരിഗണിക്കുന്നത്. 5,001 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
കവിയുടെ ജന്മദിനമായ ഫെബ്രുവരി 10ന് അദ്ദേഹത്തിന്റെ തറവാടായ കുറത്തികാട് ഹൈസ്കൂൾ ജംഗ്ഷന് കിഴക്കുള്ള കണിപ്പറമ്പിൽ വീട്ടിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കവിതകൾ 31ന് മുമ്പ് ലഭിക്കണം. വിലാസം: പി. പ്രകാശ്, ആര്യാവർത്തം, കൊച്ചിക്കൽ, പടിഞ്ഞാറേനട, മാവേലിക്കര-1, പിൻ: 690101, ഫോൺ: 9495033632, 8547198472. ഇ - മെയിൽ: sukaami@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |