ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.
മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോയാണ് കാവ്യ മാധവന്റെ ഫാൻ പേജുകളിലെ പുതിയ സൂപ്പർ ഹിറ്റ്.മിഠായി വേണോയെന്ന് ചോദിച്ചയാളോട് 'മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും" എന്നാണ് മഹാലക്ഷ്മി വീഡിയോയിൽ പറയുന്നത്.കഴിഞ്ഞ ദിവസം ദിലീപും കാവ്യയും മഹാലക്ഷ്മിയും ദുബായിലെ ദേ പുട്ട് റെസ്റ്റോറന്റ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കുഞ്ഞനിയത്തിക്കൊപ്പം ഓണപൂക്കളം ഒരുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.ഒക്ടോബർ19നാണ് മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്. വിജയദശമി ദിനത്തിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളുംസോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബർ 19 വിജയദശമി ദിനത്തിലാണ്ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.നാദിർഷാ സംവിധാനം ചെയ്യുന്ന കേശു ഇൗ വീടിന്റെ നാഥനാണ് ദിലീപിന്റെ അടുത്ത റിലീസ്. സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം ക്രിസ്മസിന് ഒ.ടി.ടി റിലീസായെത്തും. ദിലീപ് അറുപതുകാരന്റെ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ ഉർവ്വശിയാണ് നായിക. ഉർവ്വശി ആദ്യമായാണ് ദിലീപിന്റെ നായികയാകുന്നത്.റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയ്സ് ഒാഫ് സത്യനാഥ നാണ് ദിലീപ് ഒടുവിൽ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. ദിലീപിനൊപ്പം ജോജുജോർജും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ വീണാനന്ദകുമാറാണ് നായിക.നവാഗതനായ മിഥിലാജ് സംവിധാനം ചെയ്യുന്ന ഖലാസി, നവാഗതനായ സജിസുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് അടുത്ത വർഷം ദിലീപിനെ കാത്തിരിക്കുന്ന പ്രോജക്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |