പരപ്പനങ്ങാടി: 610 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി .പശ്ചിമബംഗാൾ സ്വദേശിയായ വിനോദ് ലെറ്റിനെയാണ്(29) പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
നാട്ടിൽ പോയിവരുമ്പോൾ ചുരുങ്ങിയ വിലയ്ക്ക് സംഘടിപ്പിക്കുന്ന കഞ്ചാവ് പരപ്പനങ്ങാടിയിലും പരിസരങ്ങളിലും ചെറിയ പാക്കറ്റുകളിലാക്കി വലിയ വിലയ്ക്ക് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.ഇങ്ങനെ വിൽപ്പന നടത്തുന്നതിനിടയിലാണ് ഇയാളെ എക്സ്സൈസ് അറസ്റ്റ് ചെയ്തത്.പരപ്പനങ്ങാടികോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു. റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർമാരായ പി പ്രഗേഷ്, കെ.പ്രദീപ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ പി.അരുൺ,നിതിൻ ചോമാരി, പി.ബി. വിനീഷ്, ഡ്രൈവർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |