തൊടിയൂർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന കേന്ദ്രത്തിൽ ജനുവരി ഒന്നിന് ആരംഭിക്കുന്ന പുതിയബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. പരിശീലന കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന അപേക്ഷ
ഫോം പൂരിപ്പിച്ച് സിസംബർ 20നകം പരിശീലന കേന്ദ്രം ഓഫീസിൽ എത്തിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0476 - 2664217, 9447428351.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |