തിരുവനന്തപുരം:കേരളസർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം "ഐസിഫോസ്" നടത്തുന്ന പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്,മെഷീൻ ലേണിംഗ്,ലാറ്റെക്ക് തുടങ്ങിയ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് 17 വരെ അപേക്ഷിക്കാം. ക്ളാസുകൾ 20ന് തുടങ്ങും. ദിവസംമൂന്ന് മണിക്കൂർ ക്ളാസുണ്ടാകും.പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
https://icfoss.in/events ലൂടെ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: +91 7356610110,+91 471 2413013, +91 9400225962.
പാച്ചല്ലൂർ സുകുമാരൻ വിദ്യാഭ്യാസ അവാർഡ്
തിരുവന്തപുരം: പ്ലസ്ടു പരീക്ഷയിൽ മലയാളത്തിന് ഉയർന്ന മാർക്ക് നേടി വിജയിച്ച തണ്ടാൻ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പാച്ചല്ലൂർ സുകുമാരൻ സ്മാരക അവാർഡ് നൽകുന്നു. ജനുവരി 8 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന പാച്ചല്ലൂർ സുകുമാരൻ അനുസ്മരണ സമ്മേളനത്തിൽ അവാർഡ് നൽകും. അർഹരായവർ 949727 2622 എന്ന ഫോൺ നമ്പരിലോ sunilkumarvanchinadu@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |