SignIn
Kerala Kaumudi Online
Thursday, 19 September 2024 4.11 AM IST

പ്രണവിനൊപ്പം കല്യാണി, വിനീത് ശ്രീനിവാസന്റെ വരികൾ, ഹൃദയത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

Increase Font Size Decrease Font Size Print Page
hridayam-

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. കല്യാണി പ്രിയദർശനും പ്രണവും ഒത്തുള്ള ഗാനമാണ് പുറത്തിറക്കിയത്. മോഹൻലാൽ ആണ് ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടത്.

'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ കൂടിയായ വിനീത് ശ്രീനിവാസനാണ്. വിനീതിന്റെ ഭാര്യയും ഗായികയുമായ ദിവ്യയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്‌ദുൾ വഹാബാണ് സംഗീതം പകർന്നിരിക്കുന്നത്.

തലശ്ശേരി സ്‌റ്റൈലിലുള്ള വിനീതിന്റെ വരികൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം 2022 ജനുവരിയിൽ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നിത്.


നേരത്തെ പുറത്തിറങ്ങിയ 'ദർശനാ' എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പാട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HRIDAYAM, HRIDAYAM MOVIE, PRANAV MOHANLAL, KALYANI PRIYADARSHAN, VINEETH SREENIVASAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.