കൊല്ലം: കന്റോൺമെന്റ് സപ്ലൈകോ ഗോഡൗണിൽ നിന്ന് ഇന്നലെ ശക്തികുളങ്ങര ഭാഗത്തെ റേഷൻകടകളിലെത്തി ഗോതമ്പിൽ നിറയെ വണ്ടും പുഴുവും. തുടർന്ന് വ്യാപാരികൾ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഗോതമ്പ് ചാക്കുകൾ തിരിച്ചെടുക്കാൻ തയ്യാറായില്ല.
കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എത്തിച്ച ഗോതമ്പാണ് ശക്തികുളങ്ങരയിൽ വിതരണം ചെയ്തത്. ചാക്കിന് പുറത്തും നിറയെ വണ്ടുകളുണ്ടായിരുന്നതിനാൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് ലോറിയിലേക്ക് കയറ്റുമ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതാണ്. എന്നിട്ടും കയറ്റി അയയ്ക്കുകയായിരുന്നു. വ്യാപാരികൾ പരാതിപ്പെട്ടിട്ടും ഗോഡൗണിൽ പരിശോധന നടത്താൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |