SignIn
Kerala Kaumudi Online
Thursday, 19 September 2024 8.34 PM IST

അല്ലു അർജുന്റെ പുഷ്പ 100 കോടി ക്ളബിൽ

Increase Font Size Decrease Font Size Print Page
allu

ബോക്‌സോഫീസിൽ തരംഗമായി അല്ലു അർജുൻ ചിത്രം പുഷ്പ. രണ്ട് ദിവസം
കൊണ്ട് ചിത്രം കളക്ട് ചെയ്തത് 116 കോടി രൂപയാണ്. പുഷ്പയുടെ ഒഫീഷ്യൽ
പേജിലൂടെയാണ് കണക്ക് പുറത്തുവിട്ടത്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിൽ
നിന്നും മാത്രം ആദ്യ ദിനം 30കോടി ലഭിച്ചതായി
റിപ്പോർട്ടുകളുണ്ടായിരുന്നു.

തെലുങ്കിനുപുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പുഷ്പ
റിലീസ് ചെയ്തിരുന്നു. എന്നാൽ മലയാളം പതിപ്പിന്റെ പ്രദർശനം
ഒരുദിവസം വൈകിയാണ് ആരംഭിച്ചത്. തമിഴ്‌നാട്ടിൽ 3.75 കോടിയും ഹിന്ദി പതിപ്പിന് 3
കോടിയും ആദ്യദിനം ലഭിച്ചു.

മാത്രമല്ല ആദ്യദിന കളക്ഷനിൽ റെക്കോർഡും സൃഷ്!ടിച്ചിട്ടുണ്ട് 'പുഷ്പ'.
ആര്യ,ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന
ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ
എത്തിയത്. ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ALLU ARJUN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.