ഹ്യുയേൽവ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ചരിത്രം കുറിച്ച് കിഡംബി ശ്രീകാന്ത്. ഫൈനലിൽ സിംഗപ്പൂരിന്റെ യുവതാരം ലോ കീൻ യൂവിനോട് തോൽക്കേണ്ടിവന്നെങ്കിലും ചരിത്രനേട്ടത്തിലേക്കുയർന്നാണ് മുൻ ലോക ഒന്നാം നമ്പർ താരമായ ശ്രീകാന്തിന്റ മടക്കം .21-15,22-20 എന്ന സ്കോറിന് ഇന്നലെ വിജയം കണ്ട ലോ കീൻ ഒന്നാം റാങ്കിനും അവകാശിയായി.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീകാന്ത്- 1
2 മെഡലുകളാണ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സ്വന്തമാക്കിയത്. ശ്രീകാന്ത് സെമിഫൈനലിൽ തോൽപ്പിച്ച ഇന്ത്യൻ താരം ലക്ഷ്യ സെൻ വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിലെ പുരുഷന്മാരുടെ വിഭാഗത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ലോക ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം 12 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |