തിരുവനന്തപുരം : കേരളസർകലാശാലയോട് അഫിലയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്ഡഡ് കോളേജുകളിൽ ഒന്നാംവർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളലേക്ക് ഇന്ന് തിരുവനന്തപുരം മേഖലയിൽ നടത്താനിരുന്ന സ്പോട്ട് അഡ്മിഷൻ കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഓഫ് എൻജിയറിംഗിൽ നിന്നും പാളയം സെനറ്റ് ഹാളലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മറ്റു വേദികൾക്ക് മാറ്റമില്ല.
നിഷിന്റെസൗജന്യ വെബിനാർ
തിരുവനന്തപുരം: നിഷിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അസിസ്റ്റീവ് ടെക്നോളജി ആൻഡ് ഇന്നവേഷന്റെ (സി.എ.ടി.ഐ) നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ' ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും ഓഗ്മെന്റേറ്റീവ് ആൻഡ് ഓൾട്ടർനേറ്റീവ് കമ്മ്യൂണിക്കേഷനും (എ.എ.സി) ഡിജിറ്റൽ കാർഡുകളുടെ രൂപീകരണം' എന്ന വിഷയത്തിൽ ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് സെമിനാർ. സൗജന്യ രജിസ്റ്റ്ട്രേഷന് http://cati.nish.ac.in/confabs_registration/ സന്ദർശിക്കുക.
ഡി.ജി.പിയുടെ അദാലത്ത്
ജനുവരി 13നും 21നും
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹരിക്കുന്നതിന് ഡി.ജി.പി അനിൽ കാന്ത് ജനുവരി 13, 21 തീയതികളിൽ 'എസ്.പി.സി ടോക്ക് വിത്ത് കോപ്സ്" എന്ന ഓൺലൈൻ അദാലത്ത് നടത്തും. സർവീസിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം. ആംഡ് പൊലീസ് ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, പൊലീസ് അക്കാഡമി, ട്രെയിനിംഗ് കോളേജ്, റെയിൽവേ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പരാതികൾ ജനുവരി 13 ന് പരിഗണിക്കും. പരാതികൾ ഡിസംബർ 24ന് മുമ്പ് പൊലീസ് ആസ്ഥാനത്ത് ലഭിക്കണം. വിജിലൻസ് ആൻഡ് ആൻഡികറപ്ഷൻ ബ്യൂറോയിലെ പരാതികൾ ജനുവരി 21ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി ആറാണ്. പരാതികൾ spctalks.pol@kerala.gov.in ഇ-മെയിൽ എന്ന വിലാസത്തിലാണ് അയക്കേണ്ടത്. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |