തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ എൽഎൽ. എം പ്രവേശനത്തിന് 27ന് വൈകിട്ട് 3 വരെ
ഓൺലൈനായി ഓപ്ഷൻ നൽകാം. 29നാണ് അലോട്ട്മെന്റ്. ഓപ്ഷൻ രജിസ്ട്രേഷൻ നടത്താത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെല്പ് ലൈൻ- 0471 2525300
ഉന്നത വിദ്യാഭ്യാസ
പരിഷ്കരണത്തിന് നിർദ്ദേശിക്കാം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിന് സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷൻ പൊതുജനങ്ങളിൽനിന്ന് നിദ്ദേശങ്ങൾ സ്വീകരിക്കും. ചോദ്യാവലി www.kshec.kerala.gov.in വെബ്സൈറ്റിലുണ്ട്. reformskerala@gmail.com ഇ-മെയിലിലും നിർദ്ദേശങ്ങൾ അറിയിക്കാം. ഫോൺ- 9447227571, 6282557031.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |