സുകേഷ് ചന്ദ്രശേഖറുടെ 200 കോടിയുടെ തട്ടിപ്പ് കേസ് വെള്ളിത്തിരയിലേക്ക്. സുകേഷിന്റെയും ജാക്വിലിന്റെയും വേഷത്തിൽ ആരായിരിക്കും അഭിനയിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ബോളിവുഡ്. 10 കോടി രൂപയുടെ സമ്മാനങ്ങൾ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനു നൽകി സുകേഷ് കെട്ടിപ്പടുത്ത ബന്ധം പറയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജാക്വലിനും സുകേഷും ചേർന്നുള്ള സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങളും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ സിനിമ നിർമ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. കൂടുതൽ സിനിമകളിൽ നടി ഒപ്പുവയ്ക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. ജാക്വിലിനെ വിശ്വസിപ്പിക്കാൻ വേണ്ടി ചില നിർമ്മാതാക്കളുടെ പേര് കൈമാറിയായിരുന്നു തട്ടിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |