SignIn
Kerala Kaumudi Online
Sunday, 20 October 2024 1.02 AM IST

ആരുടേയും കാലുപിടിക്കാൻ തയ്യാറാണ്; രൺജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സുരേഷ് ഗോപിയുടെ പ്രതികരണം

Increase Font Size Decrease Font Size Print Page
suresh-gopi

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി എം പി. ഇതിനുവേണ്ടി ആരുടേയും കാലുപിടിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബി ജെ പി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു എം പിയുടെ പ്രതികരണം.

ഏത് മതമായാലും, രാഷ്ട്രീയമായാലും ഓരോ കൊലപാതകവും അതത് പ്രദേശത്തിന്റെ സമാധാനമാണ് തകർക്കുന്നത്. ഇത് രാജ്യത്തിന്റെ വളർച്ചെയെ ബാധിക്കുന്നു. വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ മനസിൽ കളങ്കമായി, അവരെ ഒരു മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണ് കൊലപാതകങ്ങൾ.-സുരേഷ് ഗോപി പറഞ്ഞു.


കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. അക്രമിസംഘം വീട്ടിൽക്കയറി വെട്ടിക്കൊല്ലുകയായിരുന്നു. എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഇരു കൊലക്കേസുകളിലെയും പ്രതികൾ സംസ്ഥാനം വിട്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SURESH GOPI, ALAPPUZHA DOUBLE MURDER CASE, RENJITH SREENIVASAN, BJP, RSS, SDPI, SHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.