ശബരിമല: മണ്ഡലകാല തീർത്ഥാടനവേളയിൽ കഴിഞ്ഞ 25 വരെ ശബരിമലയിൽ 78.92 കോടി രൂപയുടെ വരുമാനം. കഴിഞ്ഞ വർഷം ഈ കാലയളവിൽ 8.39 കോടിയായിരുന്നു ആകെ ലഭിച്ചത്. 2019 ൽ വരുമാനം 156 കോടി രൂപയായിരുന്നു. ഇത്തവണ 10,35,000 തീർത്ഥാടകർ ദർശനം നടത്തിയെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. അരവണ വില്പനയിലൂടെ 31 കോടിയും കാണിക്കയായി 29 കോടിയും അപ്പം വില്പനയിലോടെ 3. 52 കോടിയും ലഭിച്ചു. ഡിസംബർ 25 വരെയുള്ള കണക്കാണിത്. ഭണ്ഡാരത്തിലെ കുറച്ച് പണം എണ്ണാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |