തിരുവനന്തപുരം: കൃഷി വകുപ്പ് ഹോർട്ടികോർപ്പ് മുഖാന്തിരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്ന് 10 ടൺ തക്കാളി കൂടി കേരളത്തിൽ എത്തിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. തിങ്കളാഴ്ച തക്കാളി ലോഡുമായുള്ള വാഹനം തിരുവനന്തപുരത്ത് ആനയറയിൽ എത്തും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര വിപണികൾ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തരമായി എത്തിക്കുന്നത്.
പച്ചക്കറികൾക്ക് വില കുതിച്ചുയർന്ന സാഹചര്യത്തിൽ കൃഷി വകുപ്പ് ശക്തമായ രീതിയിൽ വിപണി ഇടപെടലുകൾ നടത്തുകയും തത്ഫലമായി പല പച്ചക്കറികളുടെയും വില പൊതു വിപണിയിൽ നിയന്ത്രിക്കുവാനും കഴിഞ്ഞിട്ടുണ്ട്. പ്രാദേശികമായി കർഷകരിൽ നിന്ന് സംഭരണം ശക്തമാക്കുകയും തമിഴ്നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുന്ന നടപടികളടക്കം പലതും ഇക്കാലയളവിൽ കൃഷിവകുപ്പ് ചെയ്തു. തെങ്കാശിയിലെ കർഷകരിൽ നിന്ന് പച്ചക്കറികൾ അടുത്ത ആഴ്ച മുതൽ എത്തിത്തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |