മുംബയ്: 2021-ലെ അവസാന വ്യാപാര ആഴ്ചയ്ക്ക് ഇന്നലെ നേട്ടത്തോടെ തുടക്കം. വ്യാപാരത്തിന്റെ ആരംഭത്തിൽ കടുത്ത ചാഞ്ചാട്ടം ദൃശ്യമായെങ്കിലും വ്യാപാരം പുരോഗമിക്കവെ സാഹചര്യം മെച്ചപ്പെട്ടു. സെൻസെക്സ് 900 പോയിന്റ് റേഞ്ചിലാണ് ഇന്നലെ വ്യാപാരം ചെയ്യപ്പെട്ടത്. നിഫ്റ്റിയും നിർണായകമായ 17,000 നിലവാരം തിരിച്ചു പിടിച്ചു. ഐ.ടി, റിയാൽറ്റി, ബാങ്കിംഗ്, ഫാർമ വിഭാഗം ഓഹരികളിൽ മുന്നേറ്റം ദൃശ്യമായി. എൻ.എസ്.ഇയുടെ സൂചികയായ നിഫ്റ്റി 82 പോയിന്റ് നേട്ടത്തിൽ 17,086ലും ബി.എസ്.ഇയുടെ സൂചികയായ സെൻസെക്സ് 295 പോയിന്റ് നേട്ടത്തോടെ 57,420ലുമാണ് ക്ലോസ് ചെയ്തത്. എൻ.എസ്.ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റി 200 പോയിന്റ് ഉയർന്ന് 35,057ൽ വ്യാപാരം അവസാനിപ്പിച്ചു.
മീഡിയ ഒഴികെ എല്ലാ വിഭാഗം സൂചികളിലും ഏറെക്കുറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആർ.ബി.എൽ ബാങ്കിന്റെ ഓഹരികളിൽ18 ശതമാനത്തോളം തകർച്ച നേരിട്ടു. എഫ്.എം.സി.ജി, മെറ്റൽ വിഭാഗം ഓഹരികളിലും നേരിയ നഷ്ടം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |