അമ്പലപ്പുഴ: കേരള സംഗീത നാടക അക്കാഡമിയുടെ സഹായത്തോടെ കൊല്ലം പി.ജെ ഉണ്ണിക്കൃഷ്ണൻ രചനയും പ്രവീൺ രാജ് കിളിമാനൂർ സംവിധാനവും നിർവഹിച്ച് ആലപ്പുഴ സംസ്കൃതി ഫെബ്രുവരി രണ്ടാം വാരം മുതൽ അരങ്ങിലെത്തിക്കുന്ന ' മുക്തി ' നാടകത്തിന്റെ പരിശീലനത്തിന് തുടക്കമായി. നാളെ വൈകിട്ട് 4ന് പറവൂർ ജനജാഗൃതി ഭവനിൽ അരങ്ങൊരുക്കം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്കൃതി പ്രസിഡന്റ് രമേശ് മേനോൻ അദ്ധ്യക്ഷനാകും. സംസ്കൃതി കലാകാരന്മാർ ചേർന്ന് തിരിതെളിക്കും. അവാർഡ് ജേതാക്കളായ കെ.കെ. വാസുദേവ്, അമ്പലപ്പുഴ സുരേഷ് വർമ്മ എന്നിവരെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷും ദേശീയ മാസ്റ്റേഴ്സ് മീറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അജിത സജി, സുമ തങ്കച്ചൻ എന്നിവരെ എസ്. ഹാരിസും ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു സംസാരിക്കും. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിബി വിദ്യാനന്ദൻ, സതി രമേശൻ, ഷീജ, വി.ആർ. അശോകൻ, അഡ്വ. പ്രദീപ്തി, ജയരാജ്, ശ്രീജ രതീഷ് എന്നിവർ പങ്കെടുക്കും. സംസ്കൃതി സെക്രട്ടറി എച്ച്. സുബൈർ സ്വാഗതവും ട്രഷറർ എ.ടി. മുരളീധരൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |