ന്യൂഡൽഹി: 200 കോടി വീട്ടിൽ ഒളിപ്പിച്ചതിന് അറസ്റ്റിലായ കാണപൂരിലെ പിയൂഷ് ജെയിനിന്റെ മകന്റെ കനൗജിലെ വീട്ടിൽ നിന്നും ഇന്നലെ ജി.എസ്.ടി ഇന്റലിജൻസ് 19 കോടി പിടിച്ചെടുത്തു. നാല് പെട്ടികളിലാണ് പണം സൂക്ഷിച്ചിരുന്നത്. യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രചരണായുധമായി മാറിയിരിക്കുകയാണ് പിയൂഷ് ജയിൻ. വിഷയത്തിൽ പരസ്പരം ആരോപണമുന്നയിച്ച് ബി.ജെ.പിയും സമാജ്വാദി പാർട്ടിയും രംഗത്തെത്തിയിരുന്നു. ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ ഏറ്റവും വലിയ കള്ളപ്പണ വേട്ടകളിൽ ഒന്നാണ് കാൺപൂരിലേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |