SignIn
Kerala Kaumudi Online
Friday, 26 April 2024 5.12 PM IST

ചൊരിമണലിൽ കാർഷിക വിജയം

krishi

പൂച്ചാക്കൽ: തൊഴിലുറപ്പ് പദ്ധതിയിലൂടെ ചൊരിമണലിൽ കൃഷിയിറക്കി വിജയമാക്കിയ കുടുബശ്രീ പ്രവർത്തകർ നാടിന് മാതൃകയായി. വാഴ കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ ശ്രീദുർഗാ കുടുബശ്രീയാണ് വിവിധയിനം കൃഷികൾ നടത്തി ശ്രദ്ധേയരായത്. പള്ളിപ്പുറം പഞ്ചായത്തിൽ ഉടുമ്പനാട്ട് വെളിയിൽ താമസക്കാരനും ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരനുമായ രവി ദാസൻപിള്ളയുടെ ഒരേക്കർ തരിശ് പുരയിടത്തിലാണ് കൃഷിയിറക്കിയത്. ആയിരത്തി അഞ്ഞൂറ് മൂട് വാഴ, അഞ്ഞൂറ് ചേന, കാച്ചിൽ, മുളക് രണ്ടായിരത്തോളം കണ്ടൽ ചെടികൾ എന്നിവയാണ് നട്ടത്. ആയിരത്തഞ്ഞൂറ് മത്സ്യക്കുഞ്ഞുങ്ങളെയും കുളത്തിൽ വളർത്തുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ എം.കെ. മോഹൻദാസ്, എസ്. സുജിത്ത്, കുടുബശ്രി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

""

പതിനഞ്ച് കുടുബശ്രീ അംഗങ്ങളുടെ അറുപത് തൊഴിൽ ദിനങ്ങൾ പച്ചക്കറി കൃഷിക്കും മത്സ്യക്കൃഷിക്കുമായി വേണ്ടിവന്നു. കൃഷി വൻ വിജയമാണ്.

മണി,​ സെക്രട്ടറി

കൃഷ്ണ,​ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.