SignIn
Kerala Kaumudi Online
Thursday, 19 September 2024 3.43 PM IST

കെ-റെയിലിനെ എതിർക്കുന്നത് ജ്ഞാനമില്ലാത്തവർ: കാനം

Increase Font Size Decrease Font Size Print Page
p

കോഴിക്കോട്: ജ്ഞാനമില്ലാത്തവരാണ് കെ-റെയിൽ പദ്ധതിയെ എതിർക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പദ്ധതിയെച്ചൊല്ലി ജനങ്ങൾക്കുള്ള ആശങ്ക അകറ്റും. ജനങ്ങൾക്ക് അഭിപ്രായം പറയാൻ അവസരവുമുണ്ടാകും. അലൈൻമെന്റ് നിർണയിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. പരിസ്ഥിതി ആഘാതപഠനവും സാമൂഹിക ഓഡിറ്റും പൂർത്തിയാക്കിയ ശേഷമെ പദ്ധതി നടപ്പിലാക്കൂ എന്നും കാനം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കെ-റെയിലിന്റെ കാര്യത്തിൽ സി.പി.ഐയിൽ രണ്ട് അഭിപ്രായമില്ല. ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണിത്. ജനങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ അത് തീർക്കുക എന്നത് സർക്കാരിന്റെ ബാദ്ധ്യതയാണ്. സി.പി.എമ്മിന്റെ മുൻ എം.എൽ.എ രാജേന്ദ്രൻ സി.പി.ഐയിൽ ചേരുമോ എന്ന ചോദ്യത്തിന് വരട്ടെ അപ്പോൾ കാണാമെന്നായിരുന്നു കാനത്തിന്റെ മറുപടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KANAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.