ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത സ്റ്റേഷൻ 5 ജനുവരി 7ന് തിയേറ്ററുകളിലെത്തും. പ്രയാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക തൊട്ടപ്പൻ ഫെയിം പ്രിയംവദ കൃഷ്ണനാണ്. ഡയാന ഹമീദും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നഞ്ചിയമ്മ,വിനോദ് കോവൂർ, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ,രാജേഷ് ശർമ്മ, സുനിൽ സുഖദ, ഐ.എം.വിജയൻ, ദിനേശ് പണിക്കർ, അനൂപ് ചന്ദ്രൻ, ശിവൻ കൃഷ്ണൻകുട്ടി നായർ, ജെയിംസ് ഏലിയ, മാസ്റ്റർ ഡാവിൻചി, പളനിസാമി, ഷാരിൻ, ജ്യോതി ചന്ദ്രൻ, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിവരാണ് മറ്റു താരങ്ങൾ. ഏറെ നിഗൂഢത നിറഞ്ഞ പ്രമേയമാണ് ചിത്രത്തിന്റേത്. പ്രതാപ് നായരാണ് ചിത്രത്തിന്റെ രചയിതാവും ഛായാഗ്രാഹകനും. മാപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബി.എ.മായ ആണ് നിർമാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |