പാലക്കാട്: കേരളത്തിൽ ഒരു വികസന പരിപാടിയും പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ. വിരട്ടൽ ഇങ്ങോട്ട് വേണ്ട. നാട് മുന്നോട്ട് പോകണം. ഇവരെല്ലാം ചെറിയ കൂട്ടരാണെന്നും അദ്ദേഹം പരിഹസിച്ചു. സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
നാടിനെതിരായ ശക്തികൾക്കേ വികസന പദ്ധതികൾക്കെതിരെ നിൽക്കാനാവൂ. ഞങ്ങൾക്ക് അനാവശ്യ ദുർവാശിയില്ല. പക്ഷെ സർക്കാരെന്തിന് നിക്ഷിപ്ത താത്പര്യക്കാർക്ക് വഴിപ്പെടണം? വാശിയോ പിടിവാശിയോ ദുർവാശിയോ അല്ല, മറിച്ച് നാട് മുന്നോട്ട് പോകണമെന്ന തീരുമാനം മാത്രമാണ്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. എന്നാൽ . കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നു. എൽഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവർ പറയുന്നത്. പിന്നേത് കാലത്താണ് വികസനം വരേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്ക് പലരെയും സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |