മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഴുവിന്റെ ഒൗദ്യോഗിക ടീസർ പുറത്തിറങ്ങി.നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴു സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജാണ് നിർമിക്കുന്നത്. മലയാളത്തിൽ ആദ്യമായാണ് മമ്മൂട്ടി വനിത സംവിധായികയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. പേരൻപ്, കർണ്ണൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ദൃശ്യാവിഷ്കാരം നിർവഹിക്കുന്നത്.കഥ - ഹർഷദ്. ഷർഫുവും , സുഹാസും ചേർന്നാണ് തിരക്കഥ. എഡിറ്റർ ദീപു ജോസഫ്, സംഗീതം - ജെക് സ് ബിജോയ്.ബാഹുബലി, പ്രേതം -2, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനു ജഗദാണ് കലാസംവിധാനം. വിഷ്ണു ഗോവിന്ദും, ശ്രീശങ്കറും ചേർന്നാണ് ശബ്ദലേഖനം, പ്രൊജക്ട് ഡിസൈൻ- ബാദുഷ, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ. വസ്ത്രാലങ്കാരം സമീറ സനീഷ്,സ്റ്റിൽസ് - രോഹിത് കെ സുരേഷ്.അമൽ ചന്ദ്രനും, എസ്. ജോർജും ചേർന്നാണ് മേക്കപ്പ്.വിതരണം വേഫേറർ ഫിലിംസ്. പി.ആർ.ഒ പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |