ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻ പരിഷ്കരണ ചർച്ച ആരംഭിക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം പെൻഷൻ വിതരണം ചെയ്യുക, ഇടക്കാലാശ്വാസം അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് നടത്തിയ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി. മധു ഉദ്ഘാടനം ചെയ്തു. സമരത്തിന് എ.ഐ.ടി.യു.സി യുടെ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജി. തങ്കമണി , കെ.ജെ. ആന്റണി ,കെ.എം. സിദ്ധാർഥൻ ,എം.പി. പ്രസന്നൻ,എസ്.പ്രേംകുമാർ ,വി.പുഷ്കരൻ , എം.ജെ. സ്റ്റീഫൻ , വി.വി. ഓംപ്രകാശ് , ഇ. അബ്ദുൾ ഹക്കിം , കെ.ടി. മാത്യു , പി.കെ. നാണപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |