ആലപ്പുഴ: സംസ്ഥാന സഹകരണ ബാങ്ക് സംഘടനകളായ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെയും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെയും ലയന സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. പറവൂർ ഇ.എം.എസ് കമ്യൂണിറ്റി ഹാളിൽ 'കർഷക സമരം നൽകുന്ന ദിശാബോധം' എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ് വിഷയം അവതരിപ്പിച്ചു. എച്ച്.സലാം എം.എൽ.എ, എം.സത്യപാലൻ, എ.ഓമനക്കുട്ടൻ, സജി വർഗീസ്, വി.ബി.പത്മകുമാർ, ടി.ആർ.രമേശ്, പി.എം.പ്രമോദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |