ഷില്ലോംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ധാർഷ്ട്യമാണെന്നും കർഷിക സമരത്തെപ്പറ്റി ചർച്ച ചെയ്യാൻ പോയി തർക്കിച്ചു പരിഞ്ഞുവെന്നും മേഘാലയ ഗവർണർ സത്യപാൽ മാലിക്. ഹരിയാനയിലെ ദാദ്രിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് മിനിറ്റിനുള്ളിൽ പ്രധാനമന്ത്രിയുമായി തർക്കിച്ചു പിരിഞ്ഞു. 500 കർഷകരാണ് മരിച്ചത് എന്ന് ഞാൻ പറഞ്ഞപ്പോൾ 'അവർ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?' എന്നായിരുന്നു മോദിയുടെ മറു ചോദ്യം. നിങ്ങൾ രാജാവായിരിക്കുന്നതുവരെ നിങ്ങൾ തന്നെ ആയിരിക്കും കാരണക്കാരനെന്ന് ഞാൻ അദ്ദേഹത്തിന് മറുപടി കൊടുത്തു. തുടർന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ മോദി പറയുകയായിരുന്നുവെന്നും താൻ അതനുസരിച്ചുവെന്നും മാലിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |