നിറങ്കൾ മൂട്രൂ ചെന്നൈയിൽ ആരംഭിച്ചു
റഹ്മാൻ, ശരത് കുമാർ, അഥർവ്വ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം നിറങ്കൾ മൂട്രൂ ചെന്നൈയിൽ ആരംഭിച്ചു. ആദ്യചിത്രമായ ധ്രുവങ്ങൾ പതിനാറിനുശേഷം കാർത്തിക് നരേനും റഹ്മാനും വീണ്ടും ഒരിടവേളയ്ക്കുശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ ചിത്രത്തിലൂടെത്തന്നെ തമിഴിലെ മികച്ച സംവിധായകരുടെ നിരയിൽ സ്ഥാനം പിടിക്കാൻ കാർത്തിക് നരേന് കഴിഞ്ഞു. മൂന്നു വർഷത്തിനുശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിറങ്കൾ മൂട്രൂ. അയ്യങ്കാരൻ ഇന്റർനാഷണലിന്റെ ബാനറിൽ കെ. കരുണാമൂർത്തിയാണ് ചിത്രം നിർമിക്കുന്നത്. കാർത്തിക് നരേനൊപ്പം മലയാളത്തിന്റെ സംഗീത സംവിധായകൻ ജേക്്സ് ബിജോയ്യും വീണ്ടും ഒത്തുച്ചേരുകയാണ്. ടിജോ ടോമി ദൃശ്യാവിഷ്കാരം നിർവഹിക്കുന്ന ചിത്രം ഹെപ്പർ ലിങ്ക് ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |