തൃശൂർ: കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ 16-ാം സംസ്ഥാനസമ്മേളനം രൂപംനൽകിയ നയസമീപനങ്ങൾക്കനുസരിച്ച് പാലക്കാട് ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും നിലവിലെ വിഷയങ്ങളും ഭാവിപദ്ധതികളും ചർച്ചചെയ്തു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ബിസിനസ് രംഗത്ത് സ്ഥാപനം സ്വീകരിക്കേണ്ടുന്ന നിലപാടുകളും ജീവനക്കാരുടെ വിഷയങ്ങളും സർക്കാരിന്റെയും മാനേജ്മെന്റിന്റെയും പരിഗണനയ്ക്ക് കൊണ്ടുവരുന്നതിനായി കമ്മിറ്റി രൂപംനൽകിയ അവകാശപത്രിക ഇന്നലെ തൃശൂർ ഹെഡ് ഓഫീസിൽ കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.കെ ബാലൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജന് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അരുൺബോസ്, സംസ്ഥാനഭാരവാഹികളായ കെ.എം.ഷാജി, ബൈജു പി.ആർ, ആന്റോ കെ.ജെ, സി.കേശവകുമാർ, എച്ച്.കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |