ആലപ്പുഴ: പതിനഞ്ചു ദിവസമായി കെ.എസ്.ആർ.ടി.സി പെൻഷൻകാർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് ജി.മുകുന്ദൻപിള്ള ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്ക്കരണം നടപ്പാക്കുക , പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി, കെ.എം.സിദ്ധാർഥൻ, എ.ബഷീർകുട്ടി, കെ.ജെ.ആന്റണി, എസ്.പ്രേംകുമാർ, പി.കെ.നാണപ്പൻ, ഇ.എ.ഹക്കിം, വി.പുഷ്കരൻ, കെ.ബി.അപ്പുക്കുട്ടൻ, എം.ജെ.സ്റ്റീഫൻ, വി.വി.ഓംപ്രകാശ്, എം.അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |