തിരുവനന്തപുരം : സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം-10, ആലപ്പുഴ-7, തൃശൂർ-6, മലപ്പുറം-6 എന്നിങ്ങനെയാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ 25 പേർ ലോറിസ്ക് രാജ്യങ്ങളിൽ നിന്നും രണ്ടു പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ടു പേരാണ് സമ്പർക്ക രോഗികൾ. ഇതോടെ സംസ്ഥാനത്ത് ആകെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ആകെ 52 പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് 109 പേരും എത്തിയിട്ടുണ്ട്. 20 പേരാണ് ആകെ സമ്പർക്ക രോഗികൾ. അതേസമയം, ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേർ രോഗമുക്തരായി. ഇനി 139 പേരാണ് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |