ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ വരുമാന പരിധിയില്ലാതെ പാസ് അനുവദിക്കുക, പെൻഷൻ തുക 5000 രൂപയാക്കുക, ഒന്നിലധികം വൈകല്യമുള്ളവർക്കും 80 ശതമാനത്തിലധികം വൈകല്യമുള്ളവർക്കും 7500 രൂപ പെൻഷൻ അനുവദിക്കുക, മുച്ചക്ര വാഹനങ്ങൾക്ക് പെട്രോൾ സബ്സിഡി അനുവദിക്കുക, ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സമരപരിപാടികൾ നടത്താൻ ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.റ്റി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ബിജു കാവാലം, എം.കെ.സഹദേവൻ, സുരേഷ് പ്രസാദ്, സിദ്ധാർത്ഥൻ, മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |