SignIn
Kerala Kaumudi Online
Thursday, 19 September 2024 5.13 AM IST

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രണ്ട് ദിവസത്തിനിടെ പ്രതിദിന കേസുകൾ ഇരട്ടിയായി, സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്?

Increase Font Size Decrease Font Size Print Page
covid

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 230 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

അടുത്ത ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്ന് ആലോചിക്കാനാണ് സർക്കാരിന്റെ തീരുമാനം. രണ്ടു മാസമായി പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ക്രമമായി കുറയുകയായിരുന്നു. പ്രതിദിനം 2500 ഓളം പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.


3.75 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി രോഗികളുടെ എണ്ണവും ടിപിആറും കുത്തനെ ഉയർന്നു. ഇന്നലെ 4,801 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. 6.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COVID 19, COVID KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.