ചേർത്തല:കാഴ്ച വൈകല്യത്തെ മറികടക്കാനുള്ള ബ്രെയ്ലി ലിപിക്ക് രൂപം നൽകിയ ലൂയി ബ്രെയ്ലിയുടെ ജന്മദിനം ബ്രെയ്ലി ദിനമായി ആചരിച്ചു.ചേർത്തല ബി.ആർ.സിയിൽ കാഴ്ചപരിമിതിയെ അതിജീവിച്ച് ജീവിത വിജയം നേടിയ ഗവ.ഗേൾസ് സ്കൂൾ അദ്ധ്യാപിക ശ്രീരേഖയെ ആദരിച്ച് മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ദിനാചരണം ഉദ്ഘാടനം ചെയ്തു.കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ബ്രെയ്ലികിറ്റുകളും വിതരണം ചെയ്തു.
വിദ്യഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീജസന്തോഷ് അദ്ധ്യക്ഷയായി.എച്ച്.എം.ഫോറം കൺവീനർ എ.എസ്.ബാബു, മനു,സെബാസ്റ്റ്യൻ മാത്യു തുടങ്ങിയവർ സംസാരിച്ച. ടി. സൽമോൻ സ്വാഗതവും അജിത്ത് വി. നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |