തിരുവനന്തപുരം : ഒമിക്രോൺ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും കർണാടകയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ രണ്ടു ഡോസ് വാക്സിൻ സർട്ടിഫിക്കറ്റോ 72മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. അതേസമയം കർണാടകയിൽ വാക്സിനെടുത്താലും ആർ.ടി.പി.സി.ആർ നിർബന്ധമാണ്. തമിഴ്നാട്ടിൽ ഞായറാഴ്ച ലോക്ക് ഡൗണും വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനവുമില്ല. കർണാടകയിൽ ശനിയും ഞായറും ലോക്ക് ഡൗണാണ്. ഇരുസംസ്ഥാനങ്ങളിലും രാത്രി കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |