കൊച്ചി: സിറോ മലബാർ സഭയുടെ മുപ്പതാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം ഇന്ന് വൈകിട്ട് ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ 57 മെത്രാന്മാർ പങ്കെടുക്കും. ഇന്നു മുതൽ 15 വരെയാണ് സിനഡ് സമ്മേളിക്കുക. പരിഷ്കരിച്ച കുർബാന സമർപ്പണം ഉൾപ്പെടെ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് സിനഡുകൾ ഓൺലൈനിലാണ് സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് നേരിട്ടുള്ള സിനഡ് നടത്തുന്നതെന്ന് സഭാ വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |