അല്ലു അർജുനും ഫഹദ് ഫാസിലും ഒരുമിച്ച പുഷ്പയിൽ സാമന്തയുടെ ഐറ്റം സോംങ് കണ്ടത് ആറുകോടിയിലേറെ കാഴ്ചക്കാർ. പുഷ്പയിലെ പ്രധാന ആകർഷകങ്ങളിലൊന്നാണ് സാമന്തയുടെ ഹോട്ട് നമ്പർ. സാമന്തയുടെ ത്രസിപ്പിക്കുന്ന ചുവടുകളാണ് പാട്ടിന് കോടികളുടെ കാഴ്ചക്കാരെ നേടിക്കൊടുത്തത്. സാമന്തയുടെ കരിയറിലെ ആദ്യ ഹോട്ട് നമ്പറാണിത്. ഇതിനായി വൻ പ്രതിഫലം കൈപ്പറ്റിയതായാണ് വിവരം. ദേവിശ്രീ പ്രസാദ് ഇൗണം ഒരുക്കിയ ഗാനം തെലുങ്കിൽ ഇന്ദ്രപതി ചൗഹാൻ ആണ് ആലപിച്ചത്. പാട്ടിന്റെ മലയാളം പതിപ്പ് നടിയും ഗായികയുമായ രമ്യ നമ്പീശനും ആലപിച്ചു. പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിൻവലിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാട്ട് കോടിക്കണക്കിന് പ്രേക്ഷകരെ വാരിക്കൂട്ടി. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങളുടെ സംവിധായകനായ സുകുമാർ ഒരുക്കിയ ചിത്രമാണ് പുഷ്പ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |