SignIn
Kerala Kaumudi Online
Tuesday, 17 May 2022 12.00 AM IST

മലബാർ ഗോൾഡ്: ആർട്ടിസ്ട്രി ഷോറൂം ബംഗളൂരുവിൽ

malabar

 കർണാടകയിൽ മലബാർ ഗോൾഡിന്റെ ആദ്യ ആർട്ടിസ്‌ട്രി ഷോറൂം

ബംഗളൂരു: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ കർണാടകയിലെ ആദ്യ ആർട്ടിസ്‌ട്രി ഷോറൂം ബംഗളൂരു എം.ജി. റോഡിൽ പ്രവർത്തനം ആരംഭിച്ചു. കലാചാരുതയാർന്ന ആഭരണനിർമ്മിതികളുടെ വൈവിദ്ധ്യമാർന്ന ശേഖരവുമായി, അന്താരാഷ്‌ട്ര നിലവാരത്തോടെ 22,000 ചതുരശ്രഅടി വിസ്തൃതിയിലാണ് ഷോറൂം.

കമ്പനിയുടെ ആഗോള വികസന പദ്ധതിയുടെ ഭാഗമായി ഈമാസം ഇന്ത്യയിലും വിദേശത്തുമായി 22 പുത്തൻ ഷോറൂമുകൾ തുറക്കുന്നതിൽ ആദ്യത്തേതാണ് ബംഗളൂരു ആർട്ടിസ്‌ട്രി ഷോറൂം. കർണാടക ഐ.ടി മന്ത്രി സി.എൻ. അശ്വന്ത് നാരായൺ ഷോറൂം ഉദ്ഘാടനം ചെയ്‌തു.

കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കർണാടക എം.എൽ.എ എൻ.എ. ഹാരിസ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, എക്‌സിക്യുട്ടീവ് ഡയറക്‌ടർ കെ.പി. വീരാൻകുട്ടി, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ്, റീജിയണൽ ഹെഡ് ഫിൽസർ ബാബു തുടങ്ങിയവർ സംബന്ധിച്ചു.

ഉപഭോക്താക്കൾക്ക് വിവിധ സന്ദർഭങ്ങൾക്കനുസരിച്ച് ആഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള മികച്ച അവസരങ്ങൾ ലക്ഷ്യമിട്ടുള്ളതാണ് ബംഗളൂരു ആർട്ടിസ്‌ട്രി ഷോറൂമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. ആഭരണനിർമ്മിതിയിൽ വിദഗ്ദ്ധരായ കലാകാരന്മാർ സ്വർണം, വെള്ളി, വജ്രം, പ്ളാറ്റിനം എന്നിവയിൽ ഒരുക്കിയ ആകർഷക ആഭരണങ്ങളാണ് ഷോറൂമിലുള്ളത്. പരമ്പരാഗതവും പുത്തൻ ഡിസൈനുകളിലുമുള്ള ആഭരണങ്ങളുമുണ്ട്.

വധുക്കൾക്ക് ആഭരണങ്ങൾ തിരഞ്ഞെടുക്കാനും ഭംഗി ആസ്വദിക്കാനും പ്രത്യേക സൗകര്യങ്ങളും ഷോറൂമിന്റെ സവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സ്ക്രീനുകൾ അടക്കമുള്ള ഒമ്നിചാനൽ വഴി മികവുറ്റ ഷോപ്പിംഗ് അനുഭവങ്ങളും സ്വന്തമാക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, MALABAR GOLD, ARTISTRY SHOWROOM
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.