കായംകുളം: കായംകുളം കോടതിയിൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇ- ലൈബ്രറി ഹാളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ കടലാസ് രഹിത കേസ് ഫയലിംഗിനുള്ള ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സീനിയർ അഭിഭാഷകൻ വി. രാജശേഖരൻ പിള്ള സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അദ്ധ്യക്ഷനായി.
സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് കീഴ് കോടതികളെല്ലാം ഇ - ഫയലിംഗ് സമ്പ്രദായം സ്വീകരിച്ചതിനാൽ കേസുകൾ ഡിജിറ്റൽ സംവിധാനത്തിൽ മാത്രമേ ഫയൽ ചെയ്യാൻ കഴിയൂ. ഇതിനായി അഭിഭാഷകർക്കും ക്ളാർക്കുമാർക്കും പരിജ്ഞാനം നൽകുന്നതിനാണ് ബാർ അസോസിയേഷൻ താത്കാലിക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |