SignIn
Kerala Kaumudi Online
Friday, 20 May 2022 8.19 PM IST

ആദ്യം കൈമാറുക താക്കോൽ, പിന്നീട് ഭാര്യയെയും കാമുകിയെയും കൈമാറ്റം നടത്തും; ഒന്നിച്ച് കഴിയുക ഒരു രാത്രി മാത്രമാകില്ല; വൈഫ് സ്വാപ്പിംഗിന് ഇത്രയും പ്രചാരം ലഭിക്കാനുള്ള പ്രധാന കാരണം ഇത്

swipe

വൈഫ് സ്വാപ്പിംഗ് എന്ന പദം മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അതേസമയം, ഈ 'സംഗതി" കാലങ്ങളായി ഇവിടെയുണ്ടെന്നതാണ് യാഥാർത്ഥ്യം. മുംബയ്, ബംഗളുരു പോലെയുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വൈഫ് സ്വാപ്പിംഗ് വ്യാപകമായതിന് പിന്നാലെയാണ് കേരളത്തിലുമെത്തിയത്.

2013ൽ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനെതിരെ അദ്ദേഹത്തിന്റെ ഭാര്യ 'വൈഫ് സ്വാപ്പിംഗ്' നാവികസേന ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്നുണ്ടെന്ന് പറഞ്ഞത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഭർത്താവിന്റെ സമ്മതത്തോടെ മറ്റു ഉദ്യോഗസ്ഥർ കൂട്ടബലാത്സംഗം ചെയ്യുന്നുവെന്നായിരുന്നു അവരുടെ പരാതി. അതിനുശേഷം കായംകുളത്തും സമാനമായ രീതിയിൽ ഒരു പരാതി ഉയർന്നു. അതോടെ കേരളത്തിലും ഭാര്യമാരെ പര്‌സപരം കൈമാറുന്ന സംഘം വ്യാപകമായി ഉണ്ടെന്ന് തെളിഞ്ഞു.

swipe

വൈഫ് സ്വാപ്പിംഗിന് ഇത്രയധികം പ്രചാരം നൽകിയത് സോഷ്യൽ മീഡിയ തന്നെയാണ്. പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേർപ്പെടാൻ താത്പര്യം പ്രകടിപ്പിക്കുന്നവരുടെ നിരവധി പേജുകളും ഗ്രൂപ്പുകളുമാണ് ഇന്ന് സാമൂഹികമാദ്ധ്യമങ്ങളിലുണ്ട്. ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെൺസുഹൃത്തുക്കളെയും വരെ കൈമാറും.

റിക്രിയേഷൻ ക്ലബ്ബുകളിലും മെട്രോ നഗരങ്ങളിലെ വലിയ വലിയ ക്ലബ്ബുകളിലുമാണ് കൂടുതലും ഇത്തരും കൈമാറൽ പരിപാടി നടക്കുന്നത്. ലൈംഗികതയിൽ വ്യത്യസ്‌തതയും പുതുമയും ആഗ്രഹിക്കുന്നവരാണ് കൂടുതലും ഇതിന് പിന്നാലെ പോകുന്നത്. കോണ്ടം പോലുള്ള നിരോധനമാർഗങ്ങൾ വ്യാപകമായി ഉപയോഗിക്കാറുണ്ടെിലും സുരക്ഷിതമായ ലൈംഗികവേഴ്ചയായി ഒരിക്കലും ഇതിനെ കണക്കാക്കാൻ പറ്റില്ല.

swipe

വിദേശരാജ്യങ്ങളിൽ കീ എക്‌സ്‌ചേഞ്ച് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നിശാക്ലബുകളിൽ പാർട്ടിക്കെത്തുന്ന ഭാര്യഭർത്താക്കന്മാർ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതിൽ നിന്നും കീ എടുക്കും. എടുക്കുന്ന കീ ഏതാണോ, ആ കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് അന്നത്തെ രാത്രി ചെലവഴിക്കും. ചിലപ്പോൾ ദിവസങ്ങളോളം ഒന്നിച്ച് താമസിക്കാറുമുണ്ട്. ഇത് തന്നെയാണ് പിന്നീട് വൈഫ് സ്വാപ്പിംഗിലേക്ക് മാറിയത്. ഇന്ന് കീ എക്‌സ്‌ചേഞ്ച് എന്നതിനേക്കാൾ കൂടുതൽ പ്രചാരം സ്വാപ്പിംഗ് എന്ന വാക്കിന് തന്നെയാണ്.

വാട്ട്‌സആപ്പ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് വൈഫ് സ്വാപ്പിംഗ് നടത്തിവരുന്ന സംഘങ്ങളുണ്ട്. ഏതെങ്കിലുമൊരു ലഹരി പാർട്ടിയിൽ പങ്കെടുത്താകും ഇവർ പരസ്പരം പരിചയപ്പെടുക. അതിനുശേഷം ലൈംഗികരോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കും. തുടർന്നാണ് പങ്കാളികളെ വച്ചുമാറുന്നത്.

swipe

കേവലം ഒരു ലൈംഗിക വിനോദമായിട്ടാണ് ഇതിനെ കാണുന്നത്. പ്രണയമോ മറ്റൊരു വൈകാരികതകളോ ഒന്നും ഇത്തരം ബന്ധങ്ങൾക്കിടയിലുണ്ടാകില്ല. ചിലപ്പോഴെല്ലാം പങ്കാളി ഒന്നിലധികം ആൾക്കാർക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടേണ്ടി വരും. ഇവർക്ക് ഒന്നിച്ചു കൂടാൻ വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കാൻ മത്സരിക്കുന്ന മുന്തിയ ഹോട്ടലുകളും റിസോർട്ടുകളും വരെയുണ്ട്. കൂടുതൽ പണം ചെലവഴിക്കാൻ താത്പര്യമുണ്ടെങ്കിൽ ക്രൂയിസ് കപ്പലുകളിലും അവസരം കിട്ടും.

ചരിത്രം പരിശോധിച്ചാൽ ഏതാണ്ട് രണ്ടാം ലോക മഹായുദ്ധ കാലത്തേക്ക് സഞ്ചരിക്കേണ്ടി വരും. അമേരിക്കയിൽ വൈഫ് സ്വാപ്പിംഗിന് കൂടുതൽ പ്രിയം വന്നത് ആ കാലത്താണ്. യുദ്ധത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭാര്യമാരെ മറ്റ് പൈലറ്റുമാർ സംരക്ഷിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു. കൊല്ലപ്പെട്ട പൈലറ്റുമാരുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തുകൊണ്ടാണ് സഹപ്രവർത്തകർ ഇത് ചെയ്‌തിരുന്നത്. പിന്നീട് സാധാരണക്കാരായ ജനങ്ങൾക്കിടയിലും വൈഫ് സ്വാപ്പിംഗ് നടക്കാൻ തുടങ്ങി. പാശ്ചാത്യരാജ്യങ്ങളിൽ ഇത് പുതുമയുള്ള കാര്യമല്ല.

പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗികത ഇപ്പോൾ കുറ്റമല്ലെന്ന് കോടതി ഉത്തരവുണ്ട്. എന്നാൽ, ശാരീരിക സുഖമെന്നതിലുപരി പണത്തിലേക്ക് എത്തുമ്പോൾ അതിൽ പരസ്‌പര സമ്മതം എന്നതിന് പ്രസക്തിയില്ലാതെയാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SPECIAL, WIFE SWAPPING, CRIME, ONLINE, SEX, SEX CHAT, VIRAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.