അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 16ന് സർജറി ക്യാമ്പും 23ന് ഗൈനക്കോളജി ക്യാമ്പും നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പിൽ സർജറി വിഭാഗത്തിൽ ഡോ. അനീഷ് ഫാത്തിമ, ഡോ. ഷബീർ.എം. ഷാഫി എന്നിവരും ഗൈനക്കോളജി വിഭാഗത്തിൽ ഡോ. അനൂപ് കൃഷ്ണൻ, ഡോ. സിസിലിയാമ്മ തോമസ്, ഡോ. ജെന്നി എന്നിവരും നേതൃത്വം നൽകും.
വന്ധ്യതാ, ഗർഭാശയ കാൻസർ പരിശോധനയും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ, കൺസൾട്ടേഷൻ ചാർജുകൾ, തിരഞ്ഞെടുക്കപ്പെട്ട രക്തപരിശോധനകൾ എന്നിവ സൗജന്യമായിരിക്കും. സി.ടി, അൾട്രാസൗണ്ട് സ്കാനിംഗ്, സർജറി ചാർജുകൾക്ക് പ്രത്യേകം ഇളവുണ്ടാകും. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0477- 2267676, 2240 203.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |