കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത രാവിലെയാണ് പുറംലോകം അറിയുന്നത്. സിനിമാമേഖലയെ അടക്കം ഞെട്ടിക്കുന്ന തരത്തിലായിരുന്നു വാർത്ത പുറത്തു വന്നത്. എന്നാൽ, താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും ഗുളികയുടെ ഡോസ് അധികമായതാണെന്നുമാണ് യുവനടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
കഴിഞ്ഞ ദിവസമാണ് ഉറക്ക ഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്ത താരം ആശുപത്രി വിടുകയും ചെയ്തു. പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം കൂറുമാറിയ സാക്ഷികളിൽ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു. അതിന് പിന്നാലെയായിരുന്നു യുവനടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതും. എന്നാൽ, നടിയുടെ ആത്മഹത്യാ ശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |