ന്യൂഡൽഹി: വേൾഡ് ഗെയിംസ് അസോസിയേഷന്റെ അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി മലയാളി ഹോക്കി താരവും മുൻ ഇന്ത്യൻ നായകനുമായ പി.ആർ.ശ്രീജേഷ്.
ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ശ്രീജേഷ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളാണ്. ഓൺലൈനായാണ് അന്താരാഷ്ട്ര വേൾഡ് ഗെയിംസ് അസോസിയേഷൻ മികച്ച താരത്തെ തിരഞ്ഞെടുക്കുന്നത്. ആർക്കും ഓൺലൈനായി വോട്ട് രേഖപ്പെടുത്താം.
നിലവിൽ വോട്ടുകളുടെ എണ്ണത്തിൽ ശ്രീജേഷാണ് മുന്നില്‍. 2021-ൽ മികച്ച പ്രകടനം കാഴ്ചവെച്ച 24 കായികതാരങ്ങളാണ് അന്തിമ പട്ടികയിലുള്ളത്. രാജ്യാന്തര ഹോക്കി സംഘടനയാണ് ശ്രീജേഷിനെ നാമനിർദേശം ചെയ്തത്. ഈ പട്ടികയിൽ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരവും ശ്രീജേഷാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |